aadivasikal

Wednesday, July 25, 2007

ആമുഖം..

പ്രിയ കൂട്ടുകാരെ
മലയാളത്തില്‍ ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച് ബ്ലോഗ് തുടങ്ങുംബോള്‍ ആശങ്കയായിരുന്നു സീരിയസ്സായ വിഷയമാണ് ഒരു അക്ഷരം പോലും വിവാദമായേക്കാം വര്‍ഷങ്ങളായി വാര്‍ത്തകളില്‍ കേട്ട കാര്യങ്ങള്‍നേരിട്ട് കണ്ടപ്പോഴുണ്ടായ അനുഭവങ്ങള്‍ ഇവിടെ പകര്‍ത്താന്‍ശ്രമിക്കുന്നു അത്ര മാത്രം
കേരളത്തിന്റെ ചരിത്രത്തില്‍ 'മുത്തങ്ങ' എന്ന കാട്ടു പ്രദേശത്തിന്‍ എത്രത്തോളം സ്ഥാനം കാണുമെന്ന് നമുക്കറിയാം ഒരു രാത്രി പുലര്‍ന്നപ്പോള്‍ ഇവിടെ ചരിത്രം മാറുകയായിരുന്നു....
മുത്തങ്ങയില്‍ പോലീസ് വെടിവെപ്പ് ആദിവാസി കൊല്ലപ്പെട്ടു.
രാവിലത്തെ ചായയോടൊപ്പം വിഴുങ്ങാന്‍ ഒരു വാര്‍ത്ത അല്ലാതെന്ത്..
എന്തിനായിരുന്നു പാവങ്ങളുടെ മേലുള്ള ഈ കുതിര കയറ്റം വര്‍ഷങ്ങളായി മക്കളെപ്പോലെ വളര്‍ത്തി വലുതാക്കിയ വനം ഒരുനാള്‍ നഷ്ടപ്പെടുമെന്നറിഞ്ഞപ്പോള്‍ അവരും ഒരുങ്ങുകയായിരുന്നുഒരു ദയയുമില്ലാതെ മനുഷ്യനെ പച്ചക്കു തിന്നുന്ന പോലീസുകാരെ ഷാജി പട്ടണത്തിന്റെ ഫ്രയിമില്‍ കൂടി നാം കണ്ടതല്ലെ ആദിവാസികളെ തല്ലി കലി തീരാത്ത പോലീസുകാരന്‍ അലൂമിനിയം കുടം തല്ലിയുടക്കുന്ന ചിത്രം ഇന്നും മനസില്‍ മായാതെ കിടക്കുന്നു.
ചാലിഗദ്ദ കോളനിയിലേക്കു തിരിച്ചു വരാം മിക്ക സ്ത്രീ കളുടെയും നെറ്റിയിലും കയ്യിലും കാലിലുമൊക്കെ മുറിവുകള്‍ ഉണ്ടായിരുന്നു സമരത്തിന്റെ ബാക്കിയാണ് പട്ടിണിയും പരിവട്ടവുമായി കഴിഞു കൂടുന്നവര്‍ക്ക് പരിക്കുകളും കൂടി കിട്ടിയപ്പോല്‍ എല്ലാ അര്‍ഥത്തിലും അവര്‍ ഒറ്റപ്പെടുകയായിരുന്നു സമരം കഴഞ്ഞതില്‍ പിന്നെ ആരും പണിക്കു വിളിക്കാറില്ലെന്നു കൂടി പറഞ്ഞപ്പോല്‍ എനിക്കു എന്നോട് തന്നെ വെറുപ്പ് തൊന്നി ആ സമൂഹത്തിലാണല്ലൊ ഞാനും ജീവിക്കുന്നത്...
വര്‍ഷങ്ങള്‍ക്കു മുന്നെ വയനാടന്‍ മലകയറി ഇറങ്ങിയ ഒരു പത്രപ്രവര്‍ത്തകന്‍ ഉണ്ടായിരുന്നു മാത്രുഭൂമി രെപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ കോളനികളില്‍ നിന്നു കോളനികളിലേക്കു നടന്ന് വാര്‍ത്തകള്‍ ശേഖരിച്ച് നമുക്കെത്തിച്ചുതന്ന ആ നല്ല പത്രപ്രവര്‍ത്തകന്‍ ...ഇന്നു സാങ്കേതികമായി ഉയര്‍ന്നിട്ടും നമുക്ക് വാര്‍ത്തകള്‍ക്ക് ക്ഷാമ മാണ്.........
( തുടരും )

3 comments:

aadivasikal said...

പ്രിയ കൂട്ടുകാരെ
മലയാളത്തില്‍ ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച് ബ്ലോഗ് തുടങ്ങുംബോള്‍ ആശങ്കയായിരുന്നു സീരിയസ്സായ വിഷയമാണ് ഒരു അക്ഷരം പോലും വിവാദമായേക്കാം വര്‍ഷങ്ങളായി വാര്‍ത്തകളില്‍ കേട്ട കാര്യങ്ങള്‍നേരിട്ട് കണ്ടപ്പോഴുണ്ടായ അനുഭവങ്ങള്‍ ഇവിടെ പകര്‍ത്താന്‍ശ്രമിക്കുന്നു അത്ര മാത്രം

സാല്‍ജോҐsaljo said...

വാര്‍ത്തകള്‍ക്കു ക്ഷാമമോ?

എന്തിനാ? അതുകേട്ടിട്ട് വീണ്ടും അവരെ ഒറ്റപ്പെടുത്താനല്ലേ?

ചായയ്ക്കൊപ്പം വിഴുങ്ങാന്‍ നമുക്ക് വാര്‍ത്തമതി!?

:(

മന്‍സുര്‍ said...

ഭൂമിദേവിയുടെ മാറ്‌ മാന്തി പറിക്കുന്നു യന്ത്രങ്ങള്‍
ആയിരം പല്ലുകളുള്ള കാരിരുബ് കടിച്ചെറിയുന്നു വടവ്രക്ഷങ്ങളെ
പണിയുന്നു സ്വര്‍ഗ്ഗഗോപുരങ്ങള്‍ കാടിന്‍റെ മക്കല്‍ തന്‍ ഭൂമിയില്‍
നിദ്രക്കേറ്റ ക്ഷതവുമായ് ഓടിയൊളിക്കുന്നു പാവം ആദിവാസികള്‍
ഗര്‍ജ്ജിക്കും തോക്കിന്‍ മുനകള്‍ ...എതിര്‍പ്പുകളെ തളച്ചിട്ടു
അങ്ങിനെ കാടും , മലകളും ഉഴുത് മറിച്ച് നാടായ് മാറ്റാന്‍
തലചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിക്കായ് കേഴും
പാവമിവര്‍ക്കായ് ശബ്ദിക്കാന്‍
ആരുമേയില്ലിവര്‍ക്ക്.......

ഇവിടെ എന്ന് ആദിവാസികള്‍ തളര്‍ന്ന് വീഴുന്നു
കൂടെ.....അവര്‍ സ്നേഹിക്കും പ്രക്രതിയും.

ആദിവാസികള്‍ എന്ന് ഈ ബ്ലോഗ്ഗിന്ന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍.