ആദിവാസികള്‍ കാടിന്റെ മക്കളാണ് കാട് ആദിവാസികളുടെയും...കാടിന്റെ സുഗന്ധത്തിനു ആദിവാസികളുടെ മണമുണ്ട് നിഷ്കളങ്കരായ ഒരു പറ്റം മനുഷ്യര്‍ അന്നന്നത്തെ ആഹാരത്തിനു വേണ്ടി പകല്‍ മുഴുവനും അദ്വാനിച്ച് ജീവിക്കുന്ന വയനാട് ജില്ലയിലെ ആദിവാസികള്‍ അല്ല ലോകത്തിലെ തന്നെ ആദിവാസികള്‍ ആരോടും പരിഭവമില്ലാതെ പരാതിയില്ലതെ കാടുകളില്‍ ഒതുങ്ങിക്കൂടുന്നു..
വല്ലപ്പോഴും കാടുകളില്‍നിന്ന് ഗ്രാമപ്രദേശത്ത് എത്തിയിരുന്ന ആദിവാസികള്‍ ഇന്നു ഗ്രാമങ്ങള്‍ കടന്നു നഗരത്തിലേക്കുള്ള വഴിയിലാണ് ലോകത്തിന്റെ ഓരൊ മാറ്റങ്ങളും ഇന്നു അന്യമായിക്കൊണ്ടിരിക്കുന്ന വനങ്ങളിലേക്കും എത്തിത്തുടങ്ങി.
വര് ഷത്തിനു മുംബ് വയനാട്ടിലെ കാട്ടിക്കുളത്തിനടുത്ത് ചാളിഗദ്ദ പണിയ കോളനിയില്‍ പോയപ്പോള്‍....
കളിമണ്ണിന്റെ നേര്‍ത്ത ഒരു വര ഇരു വശങ്ങളിലും കുറ്റിക്കാടുകള്‍ പരന്നു കിടക്കുന്നു കോളനിയിലേക്കുള്ള വഴിയാണു ഇതു.. കുറച്ചു വീടുകള്‍ ഇരുപതില്‍ താഴെ കാണും മിക്കതും പൊളിഞ്ഞു വീഴാറായി കിടക്കുന്നു മാറിമാറിവന്ന സര്‍ക്കാറുകളില്‍ ആരോ 'ദാനം' നല്‍കിയതാണിത്. ഞങ്ങള്‍ മൂന്നുപേരുണ്ടായിരുന്നു ഞാന്‍ പെങ്ങള് പിന്നെ ഷിബു കയ്യില്‍ പൊതിയുമായി വരുന്ന ഞങ്ങളെ കണ്ടപ്പോള്‍ തന്നെ കുട്ടികള്‍ പുറകെ കൂടിയിരുന്നു ഓരൊ കുടിലുകളിലും നാലും അഞ്ജും കുടുംബങ്ങള്‍ അവരുടെ കുട്ടികള്‍ 16 മുതല്‍ 20 വരെ ആളുകളാണു ഓരൊ കുടിലിലും താമസിക്കുന്നത് മുത്തങ്ങ സമരം കഴിഞ്ഞു ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണു ഞങ്ങളുടെ സന്ദര്‍ശനം സമരത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത കോളനികളില്‍ ഒന്നാണു ഇത് സമരത്തില്‍ സാരമായ പരിക്കേറ്റ കുറേ സ്ത്രീകളെ അവിടെ കണ്ടു..
ചൂഷണത്തിനു ഇരയാവാന്‍ വിധിക്കപ്പെട്ട കുറെ മനുഷ്യജന്മങ്ങള്.....
തുടരും.....

9 comments:
Vayanadan visheshangal varatte...
ഇതൊരു നല്ല ശ്രമമാണ്...
തുടരുക...
സത്യസന്ധമായ ഈ കുറിപ്പ് ഇഷ്ടമായി. അഭിനന്ദനങ്ങള്‍
മന്‍സുവിന്റെ പുതിയ ആദിവാസികള്‍ എന്ന ബ്ലോഗിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു,from പാവപ്പെട്ടവന് [noush]
നന്നായിട്ടുണ്ട്.ബാക്കി പോന്നോട്ടെ...
നിരാലംബരും, നിസ്സഹായരുമായ പാവം ആദിവാസികള്‍, കഷ്ടം തന്നെ അവരുടെ ദയനീയ സ്ഥിതി. അവരും കേരളത്തിന്റെ മക്കള്‍! തുടരട്ടെ ഈ ശബ്ദം, ആശംസകള്‍.
ഞാന്‍ പ്രക്രതി സ്നേഹി
നീട്ടിവളര്‍ത്തിയ തലമുടി
ബുള്‍ഗാനി താടി
കറുത്ത ഫ്രയ്മുള്ള കണ്ണാടി
തോളില്‍ തൂകിയിട്ട തുണിസന്ചി
ഞാന്‍ എന്ന പ്രക്രതി സ്നേഹി പൂര്‍ണ്ണനായ്
അക്ഷരങ്ങളിലൂടെ ഞാന്‍ പ്രക്രതിയെ പുകഴ്ത്തി
സദസ്സുകളിലെ പ്രകടനം കൈയടികള്‍ വാരി കൂട്ടി
എന്റെ പ്രക്രതിയെ കുറിച്ചുള്ള പുസ്തകങ്ങള്‍
പുരസ്കാരങ്ങള്‍ വാങ്ങി
പാവമാം ആ പ്രക്രതിയെ കരുവാക്കി..നേട്ടങ്ങള്‍ കൊയ്യ്തു ഞാന്‍
കറുത്ത മക്കളിവര്‍ കാടിന്റെ മക്കല്‍
നാടിനെ വെറുക്കും കാടിന്റെ മക്കല്‍
കള്ളത്തരമില്ലൊട്ടുമേയിവര് കാടിന്റെ മക്കല്‍
കാടിനെ സ്നേഹിക്കും കാടിന്റെ മക്കല്‍
അവര്‍ അറിയുന്നു കാടിനെ
കാടറിയുന്നു അവരെയും.
-----------------------------------
വയനാടന്‍ മലയോരങ്ങളില്‍
ആ മലകളുടെ തനിമ എന്നും കാത്ത് സൂഷിക്കും
കാടിന്റെ മക്കളെ കുറിച് ഇങ്ങിനെ ഒരു ബ്ലോഗ്ഗ് തുടങ്ങാന്‍
താങ്കല്‍ ശ്രമിച്ചത് തനെ അഭിനന്ദനീയം .
തീര്‍ച്ചയായും എല്ലാ വിധ സഹകരണങ്ങളും എന്നില്‍ നിന്നും പ്രതീക്ഷിക്കാം .
നന്മ വരാന്‍ പ്രാര്‍ത്ഥിക്കുന്നു.
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്
ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും
നന്ദി
good attempt..all the very best
Post a Comment